കോവിഡ് 19 കാലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് 54 ജീവനക്കാരെ പിരിച്ചുവിട്ട ദര്‍ശന ടിവി മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍
കോവിഡ് 19 കാലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് 54 ജീവനക്കാരെ പിരിച്ചുവിട്ട ദര്‍ശന ടിവി മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍.ചാനലിലെ 54 ജീവനക്കാര്‍ക്ക്…
കോവിഡ് 19 കാലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് 54 ജീവനക്കാരെ പിരിച്ചുവിട്ട ദര്‍ശന ടിവി മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍.ചാനലിലെ 54 ജീവനക്കാര്‍ക്ക് ഒറ്റയടിക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സമസ്ത മുസ്ലിം ലീഗ് നേതാക്കളുടെ നേതൃത്വത്തിലുള്ള സത്യധാര കമ്മുണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി. സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സ്ഥാപനമാണ് ജീവനക്കാര്‍ക്ക് ഇ മെയില്‍ വഴി പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയത്.തിരിച്ചറിയല്‍ കാര്‍ഡ് അടക്കം കമ്ബനി വക സാധന സാമഗ്രികള്‍ ഇരുപതാം തിയ്യതി തിരിച്ചേല്‍പ്പിക്കണമെന്നും കാണിച്ച് ഏപ്രില്‍ 17നാണ് ജീവനക്കാർക്ക് നോട്ടീസ് കിട്ടിയത്.
പുതിയ സിഇഒ ആയ അഡ്വ. മുഹമ്മദ്ത്വയ്യിബ്ഹുദവി ആണ് നോട്ടീസ് നൽകിയിരിക്കുന്നത്.ഇതിനു മുന്നേയും ഇത്തരം നടപടികൾ ഈ മാനേജ്മെന്റ് കാണിച്ചിട്ടുണ്ട്.കുറച്ചു മുന്നേ ഇത്പോലെ പിരിച്ചു വിട്ട ജീവനക്കാർക്ക് പലർക്കും ശബളം കൊടുക്കാതെ വഞ്ചിക്കുകയിരുന്നു .ചെയർമാൻ അറിയാതെ ഇതൊന്നും നടക്കില്ല എന്നതാണ് സത്യം. ഇ.കെ വിഭാഗം സമസ്തയുടെ കീഴില്‍ നടത്തിയിരുന്ന ദര്‍ശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയില്‍ സമ്മാനം നേടിയ മത്സരാര്‍ത്ഥിക്ക് വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു.
സാദിഖലി തങ്ങളുടെയും ഇസ്മയില്‍ കുഞ്ഞു ഹാജിയുടെയും സിദ്ദീഖ് ഫൈസി വാളക്കുളത്തിന്റെയും നേതൃത്വത്തില്‍ തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ ചെയ്തിരിക്കുന്നത് നമ്മുടെ രാജ്യത്തെ എല്ലാ മര്യാദകളുടെയും നിയമങ്ങളുടെയും പച്ചയായ ലംഘനമാണെന്നും മാധ്യമപ്രവർത്തകർ പറയുന്നു .