ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ വാങ്ങാനൊരുങ്ങി ഫേസ്ബുക്

മുംബൈ: റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ ഫെയ്‌സ്ബുക്ക് വാങ്ങിയേക്കും. 43,575 കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോമില്‍ ഫെയ്‌സ്ബുക്ക് നിക്ഷേപിക്കുക.റിലയന്‍സ് ഇന്റസ്ട്രീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ ആണ് ഈ…

By :  Editor
Update: 2020-04-21 23:22 GMT

മുംബൈ: റിലയന്‍സ് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ ഫെയ്‌സ്ബുക്ക് വാങ്ങിയേക്കും. 43,575 കോടി രൂപയാണ് ജിയോ പ്ലാറ്റ്‌ഫോമില്‍ ഫെയ്‌സ്ബുക്ക് നിക്ഷേപിക്കുക.റിലയന്‍സ് ഇന്റസ്ട്രീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഇത് ഏകദേശം റിലയന്‍സിന്റെ 9.99 ശതമാനം ഓഹരിക്ക് തുല്യമാണ്.
പുതിയ നിക്ഷേപം ഡിജിറ്റല്‍ പണ ഇടപാടുകള്‍ ലക്ഷ്യം വച്ചാണെന്നാണ് കരുതുന്നത്. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്‌ആപ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് ലൈസന്‍സിനുള്ള ശ്രമം നടത്തുന്നുണ്ട്. ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയവയുമായി മല്‍സരിക്കുകയാണ് ഉദ്ദേശ്യം.
വാട്‌സ് ആപ്പിന് 40 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. പുതിയ നിക്ഷേപം വഴി റിലയന്‍സ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ടിലും വാട്‌സ്‌ആപ്പിന് സ്വാധീനം ലഭിക്കും.

Similar News