കൊവിഡ്: ദുബൈയില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

ദുബൈ : കോവിഡ് ബാധിച്ച്‌ ദുബൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ പാലത്തുങ്കര സ്വദേശി അബൂബക്കര്‍ പൊയ്യില്‍ (58)അന്തരിച്ചു. മൂന്ന് ആഴ്ച മുന്നേ കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് സ്വകാര്യ…

By :  Editor
Update: 2020-04-24 01:54 GMT

ദുബൈ : കോവിഡ് ബാധിച്ച്‌ ദുബൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ പാലത്തുങ്കര സ്വദേശി അബൂബക്കര്‍ പൊയ്യില്‍ (58)അന്തരിച്ചു. മൂന്ന് ആഴ്ച മുന്നേ കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്ഥിതി ഗുരുതരമായപ്പോള്‍ ദുബൈ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ദുബൈയിലെ സുന്നി പ്രാസ്ഥാനിക സംഗമങ്ങളിലും സ്വലാത്ത് മജ്‌ലിസുകളിലും പരിചിത മുഖമായിരുന്നു പൊയ്യില്‍ അബൂബക്കര്‍. മയ്യിത്ത് ദുബൈയില്‍ തന്നെ ഖബറടക്കും. ഭാര്യ: സീനത്ത്. മക്കള്‍: ഹഫ്സീന (21),റസീന (19), മരുമക്കള്‍: ബഷീര്‍ നൂഞ്ഞേരി (ദുബൈ),യൂനുസ് തയ്യില്‍ വളപ്പ്(സൗദി അറേബ്യ)

Similar News