ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തില്‍; ഇടുക്കിയില്‍ സ്ഥിതി ഗുരുതരം
തിരുവനന്തപുരം: കൂടുതല്‍പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിജില്ലയില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ മന്ത്രി എം.എം മണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇ.എസ്…
;തിരുവനന്തപുരം: കൂടുതല്‍പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇടുക്കിജില്ലയില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെ മന്ത്രി എം.എം മണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇ.എസ് .ബിജിമോള്‍ എം.എല്‍.എ വീട്ടില്‍ നിരീക്ഷണത്തിലാണ്. ആളുകള്‍ സംഘം ചേരുന്നത് ഒഴിവാക്കണമെന്നും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി.