തിരുവനന്തപുരത്തെ കെടിഡിസി ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് കായലില്‍ മുങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വേളിയിലെ കെടിഡിസി ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് കായലില്‍ മുങ്ങി. 75 ലക്ഷം മുടക്കി നിര്‍മിച്ച റെസ്‌റ്റോറന്റിന്റെ പകുതിയോളം ഭാഗം കായലില്‍ മുങ്ങിയ നിലയിലാണ് . റെസ്‌റ്റോറന്റെിന്റെ…

;

By :  Editor
Update: 2020-05-13 04:40 GMT

തിരുവനന്തപുരം: തിരുവനന്തപുരം വേളിയിലെ കെടിഡിസി ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് കായലില്‍ മുങ്ങി. 75 ലക്ഷം മുടക്കി നിര്‍മിച്ച റെസ്‌റ്റോറന്റിന്റെ പകുതിയോളം ഭാഗം കായലില്‍ മുങ്ങിയ നിലയിലാണ് . റെസ്‌റ്റോറന്റെിന്റെ അടിഭാഗത്ത് ഉണ്ടായ തകരാറാണ് വെള്ളം കയറാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. അഞ്ചുമാസം മുന്‍പാണ് റെസ്റ്റോറന്റ് നവീകരിച്ചത് .

ഇന്നലെ വൈകിട്ടോടെയാണ് റെസ്‌റ്റോറന്റില്‍ വെള്ളം കയറിത്തുടങ്ങിയത് . റഫ്രിജറേറ്റിലും മറ്റ് ഉപകരണങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. സാധനങ്ങളില്‍ ചിലത് നശിക്കുകയും ചെയ്തതായാണ് വിവരം. നിര്‍മാണത്തിലെ അപകതയാണ് റെസ്‌റ്റൊറന്റില്‍ വെള്ളം കയറാന്‍ കാരണമെന്ന് വി.എസ്. ശിവകുമാര്‍ എം.എല്‍.എ. പറഞ്ഞു. പകുതി ഭാഗവും കായലിനടിയില്‍ ആയ റെസ്‌റ്റൊറന്റിനെ പഴയ സ്ഥിതിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Similar News