നിബന്ധനകളോടെ രാജ്യത്ത് പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: നിബന്ധനകളോടെ രാജ്യത്ത് പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വിദ്യാര്‍ഥികളുടെ അക്കാദമിക് താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ…
ന്യൂഡല്‍ഹി: നിബന്ധനകളോടെ രാജ്യത്ത് പത്ത്, പ്ലസ്ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വിദ്യാര്‍ഥികളുടെ അക്കാദമിക് താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ലോക്ഡൗണ്‍ കാരണം വിവിധ സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയവയുടെ പരീക്ഷകളാണ് മാറ്റിവെച്ചിരുന്നത്. കണ്ടെയ്ന്മന്റ് സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ല.വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ മാസ്ക് ധരിക്കണം.സാമൂഹിക അകലം പാലിക്കണം.പരീക്ഷകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ്, സാനിറ്റൈസര്‍ എന്നിവ ഒരുക്കണം. പരീക്ഷ ആവശ്യാര്‍ഥംസര്‍ക്കാറുകള്‍ക്ക് പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്.