ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പോലീസിന് കൈമാറി
കൊല്ലം: പാമ്പു കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പോലീസിന് കൈമാറി. അടൂരിലെ സൂരജിന്റെ വീട്ടില്‍ മഫ്തിയില്‍ എത്തിയ വനിതാ പോലീസാണ് കുട്ടിയെ കൊണ്ടുപോയത്. സൂരജിന്റെ വീട്ടിലെത്തി…
കൊല്ലം: പാമ്പു കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ അഞ്ചല്‍ പോലീസിന് കൈമാറി. അടൂരിലെ സൂരജിന്റെ വീട്ടില്‍ മഫ്തിയില്‍ എത്തിയ വനിതാ പോലീസാണ് കുട്ടിയെ കൊണ്ടുപോയത്.
സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങില്ലെന്ന് ഉത്രയുടെ മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഉത്രയുടെ കുടുംബം കുഞ്ഞിനെ സ്വീകരിക്കുക പോലീസ് സ്റ്റേഷനില്വച്ചായിരിക്കും.
തിങ്കളാഴ്ച കുഞ്ഞിനെ ഉത്രയുടെ ബന്ധുക്കള്‍ക്കു വിട്ടുനല്‍കണമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്ന് അടൂര്‍ പോലീസിന്റെ സഹായത്തോടെ ഉത്രയുടെ അച്ഛന് കുട്ടിയേ ഏറ്റുവാങ്ങുവാന്‍ എത്തിയപ്പോള്‍ കുഞ്ഞിനെ ലഭിച്ചിരുന്നില്ല. എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയതെന്നാണ് സൂരജിന്റെ കുടുംബം ഉന്നയിക്കുന്ന വാദം. പിന്നീട് ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ തിരികെ വന്നത്.