നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; കോട്ടയം സ്വദേശി വരന്
കോട്ടയം: ചലച്ചിത്ര താരം മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് വരന്. വിവാഹ നിശ്ചയം കഴിഞ്ഞു. വരന്റെ വീട്ടിലായിരുന്നു ചടങ്ങ്. സെപ്റ്റംബറിലാണ് വിവാഹം.…
കോട്ടയം: ചലച്ചിത്ര താരം മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയും ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് വരന്. വിവാഹ നിശ്ചയം കഴിഞ്ഞു. വരന്റെ വീട്ടിലായിരുന്നു ചടങ്ങ്. സെപ്റ്റംബറിലാണ് വിവാഹം.
പാലാ ഏഴാച്ചേരി സ്വദേശി ജോര്‍ജിന്റെയും മിനിയുടെയും മകളാണ് മിയ. പാലാ അല്‍ഫോന്‍സ കോളജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളജില്‍ നിന്നു മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു. ആദ്യം അല്‍ഫോന്‍സാമ്മ ടെലിഫിലിമിലും തുടര്‍ന്ന് ടെലിവിഷന്‍ സീരിയലിലൂടെയാണ് മിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്.