വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കും സാനിറ്റൈസറും നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീ രാമ പോളിടെക്നിക് കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍  മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തില്‍  അധ്യാപകരുടെയും…

By :  Editor
Update: 2020-06-08 06:30 GMT

തൃപ്രയാര്‍: തൃപ്രയാര്‍ ശ്രീ രാമ പോളിടെക്നിക് കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. കോവിഡ് 19 പശ്ചാത്തലത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇവ നല്‍കിയത്. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ഇന്‍ചാര്‍ജ് ജോര്‍ജ് ഡി ദാസ് മാസ്കുകളും സാനിറ്റൈസറും കോളേജ് പ്രിന്‍സിപ്പല്‍ എസ്.ആര്‍. വേണുഗോപാലിനു കൈമാറി.
കെ.ഹരിദാസ് മണി (ഡയറക്ടര്‍, മണപ്പുറം സ്കില്‍ ഡെവലപ്മെന്‍റ്റ് സെന്‍റര്‍), ജയന്തി എം.യു (സിവില്‍, ഹെഡ് ഓഫ് ഡിപ്പാര്‍ട്മെന്‍റ് ), ഏലിയാസ് കെ.വി (ഇലക്ട്രിക്കല്‍, ഹെഡ് ഓഫ് ഡിപ്പാര്‍ട്മെന്‍റ് ), ലൈല ടി.എം (ഇലക്ട്രോണിക്സ്, ഹെഡ് ഓഫ് ഡിപ്പാര്‍ട്മെന്‍റ് ), റീന കെ ഇഗ്നേഷ്യസ് (എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ) കെ.എ. ഷാനവാസ്(സീനിയര്‍ സൂപ്രണ്ട്) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News