ഇന്ന് റംസാന്‍ ഒന്ന്: ഇനി വ്രതശുദ്ധിയുടെ നാളുകള്‍

കോഴിക്കോട്: മനസും ശരീരവും ശുദ്ധമാക്കാന്‍ ഇസ്‌ലാം വിശ്വാസികള്‍ നോമ്പ് നോക്കുന്ന പുണ്യകാലത്തിന് ഇന്ന് തുടക്കം. മാസപ്പിറവി കാണാത്തതിനാല്‍ ഇന്നലെ ഷഅബാന്‍ 30 പൂര്‍ത്തിയാക്കിയതോടെയാണ് ഇന്ന് മുതല്‍ റംസാന്‍…

By :  Editor
Update: 2018-05-16 23:28 GMT

കോഴിക്കോട്: മനസും ശരീരവും ശുദ്ധമാക്കാന്‍ ഇസ്‌ലാം വിശ്വാസികള്‍ നോമ്പ് നോക്കുന്ന പുണ്യകാലത്തിന് ഇന്ന് തുടക്കം. മാസപ്പിറവി കാണാത്തതിനാല്‍ ഇന്നലെ ഷഅബാന്‍ 30 പൂര്‍ത്തിയാക്കിയതോടെയാണ് ഇന്ന് മുതല്‍ റംസാന്‍ വ്രതം ആരംഭിച്ചത്.

അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഭക്തിനിര്‍ഭരമായ ദിവസങ്ങളാണ് ഇനി ഒരു മാസക്കാലം. അതോടു കൂടെ വിശുദ്ധ ഖുര്‍ആന്‍ പാരായണവും തറാവീഹ് നമസ്‌കാരവും ദാനധര്‍മങ്ങളുമെല്ലാം ഒത്തുചേരുന്നതോടെ ഓരോ വിശ്വാസിയുടെയും പവിത്രനാളുകള്‍ സുകൃതങ്ങള്‍കൊണ്ട് സമ്പന്നമാവുന്നു. റംസാന്‍ സഹനസമരത്തിന്റെ നാളുകളാണ്.

ജീവിതയാത്രയില്‍ മനുഷ്യന് കൈമോശം വന്നുപോകുന്ന പാപങ്ങളില്‍നിന്ന് മുക്തനാവാനുള്ള അവസരമാണ് റംസാന്‍. അറിഞ്ഞോ അറിയാതെയോ സംഭവിച്ച പാപങ്ങള്‍ കാരുണ്യവാനായ അല്ലാഹുവിന് മുമ്പില്‍ ഏറ്റുപറഞ്ഞ് പാപസുരക്ഷിതമായ മനസുമായി നന്മയുള്ള ജീവിതത്തിലേക്ക് വിഭവങ്ങള്‍ ശേഖരിക്കാനുള്ള സുവര്‍ണാവസരമാണിത്. അതിനുവേണ്ടിയാണ് ഓരോ ഇസ്‌ലാം വിശ്വാസിക്കും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടത്.

Tags:    

Similar News