റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് യോജിപ്പില്ല ; വാരിയംകുന്നന്റെ തിരക്കഥാകൃത്തിനെ മാറ്റി ആഷിഖ് അബു
സ്വാതന്ത്ര സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലെ തിരക്കഥാകൃത്തിനെ മാറ്റി. സിനിമയുടെ തിരക്കഥാകൃത്ത് റമീസിന് എതിരെ സമൂഹ…
സ്വാതന്ത്ര സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലെ തിരക്കഥാകൃത്തിനെ മാറ്റി. സിനിമയുടെ തിരക്കഥാകൃത്ത് റമീസിന് എതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ഈയിടെ ചർച്ചയായിരുന്നു. റമീസിന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിപ്പില്ലെന്നും ചിത്രവുമായി മുന്നോട്ട് പോകുമെന്നും ആഷിഖ് അബു വ്യക്തമാക്കി. അതേ സമയം ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് ചിത്രത്തില്‍ നിന്നു പിന്മാറുകയാണെന്നു ഇന്നു രാവിലെ വ്യക്തമാക്കിയിരുന്നു.മതതീവ്രവാദവുമായി ബന്ധപെട്ട ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ പൊതുസമൂഹത്തില്‍ ചർച്ച ആയതിനെ തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നുള്ള റമീസിന്റെ പിന്മാറ്റം.