ഓൺ ലൈൻ പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ മൈജിയുടെ മൊബൈൽ ചാലഞ്ച്

കോഴിക്കോട് ജില്ലാ ഭരണകൂടവും കോഴിക്കോട് കേന്ദ്രമായ് പ്രവർത്തിക്കുന്ന കണക്ടഡ് ഇനീഷ്യേറ്റീവും കേരളത്തിലെ മൊബൈൽ സെയിൽ സർവ്വീസ് സ്ത്ഥാപനമായ മൈജി യും ചേർന്നൊരുക്കുന്ന " ഫോൺ ചാലഞ്ച്" ലൂടെ…

By :  Editor
Update: 2020-06-30 00:32 GMT

കോഴിക്കോട് ജില്ലാ ഭരണകൂടവും കോഴിക്കോട് കേന്ദ്രമായ് പ്രവർത്തിക്കുന്ന കണക്ടഡ് ഇനീഷ്യേറ്റീവും കേരളത്തിലെ മൊബൈൽ സെയിൽ സർവ്വീസ് സ്ത്ഥാപനമായ മൈജി യും ചേർന്നൊരുക്കുന്ന " ഫോൺ ചാലഞ്ച്" ലൂടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും ഒരു കൊച്ചു മിടുക്കനോ മിടുക്കിക്കോ അവരുടെ ഓൺ ലൈൻ പഠന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ അവസരം ഒരുക്കുകയാണ്.

നിങ്ങളുടെ കൈവശം വെറുതെ വച്ചിരിക്കുന്ന ചെറിയ റിപ്പയർ ആവശ്യമുള്ള അല്ലെങ്കിൽ ഒട്ടും റിപ്പയർ ചെയ്യാൻ സാധിക്കില്ലെന്നു നിങ്ങൾ കരുതുന്ന സ്മാർട്ട് (ടച്ച് സ്ക്രീൻ) ഫോണുകൾ ജൂൺ 30 (ചൊവ്വ ) രാവിലെ പത്തു മണി മുതൽ വൈകിട്ട് 5 വരെ കോഴിക്കോടു കളക്ടറേറ്റിനു മുൻവശം, മൊഫ്യൂസൽ ബസ്റ്റാന്റ്, പൊറ്റമ്മൽ മൈ ജി ഷോറൂമിനു മുൻവശം, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സജ്ജീകരിച്ചിട്ടുള്ള കൗണ്ടറുകളിൽ എന്നിവയിലൂടെ മൊബൈൽ ഫോണുകൾ കൈമാറാവുന്നതാണ്. ചെറിയ പാട്ട്സുകൾ ആവശ്യമുള്ളത് അങ്ങനെയും, ഒട്ടും സാധ്യമല്ലാത്തവ
പരസ്പരം ഉപയോഗപെടുത്തിയും റിപ്പയർ ചെയ്ത് പൊതു വിദ്യാഭ്യാസ വകുപ്പിലൂടെ ഏറ്റവും അത്യാവശ്യക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് എത്തിച്ചു നല്കുന്നതാണ് പദ്ധതി.

നിങ്ങളുടെ ഫോണിലുള്ള വിവരങ്ങളുടെ സ്വകാര്യതയും രഹസ്യാത്മകതയും ഉറപ്പാക്കനായി മൈജിയുടെ സർവീസ് സെന്റെറിൽ നിന്നും ഡാറ്റാകൾ പൂർണ്ണമായും ഒഴിവാക്കി, അണുനശീകരണം ചെയ്ത്തിന് ശേഷം മാത്രമായിരിക്കും ഫോണുകൾ രക്ഷിതാക്കളിലേക്കെത്തിക്കുക.

Tags:    

Similar News