കോവിഡ് കാലത്ത് അങ്കമാലി വിശ്വജ്യോതി സ്‌കൂളിന്റെ തീവെട്ടിക്കൊള്ള; ഫീസ് കുറയ്ക്കാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍

അങ്കമാലി: കോവിഡ് കാലത്ത് ഫീസ് കുറയ്ക്കുവാന്‍ തയ്യാറാകാതിരുന്ന അങ്കമാലി വിശ്വജ്യോതി സി.എം.ഐ.സ്‌കൂളിന് മുന്നില്‍ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധം നടത്തി. കോവിഡ്- 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതി ഓണ്‍ലൈനിലേയ്ക്ക് മാറ്റിയപ്പോള്‍…

By :  Editor
Update: 2020-07-21 22:29 GMT

അങ്കമാലി: കോവിഡ് കാലത്ത് ഫീസ് കുറയ്ക്കുവാന്‍ തയ്യാറാകാതിരുന്ന അങ്കമാലി വിശ്വജ്യോതി സി.എം.ഐ.സ്‌കൂളിന് മുന്നില്‍ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധം നടത്തി.
കോവിഡ്- 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതി ഓണ്‍ലൈനിലേയ്ക്ക് മാറ്റിയപ്പോള്‍ കേരളത്തിലെ പല മാനേജ്‌മെന്റ് സ്‌കൂളുകളും ഫീസ് നിരക്ക് ഗണ്യമായി കുറച്ചിട്ടും അങ്കമാലി വിശ്വജ്യോതി സി.എം ഐ സ്‌കൂള്‍ ഫീസ് നിരക്ക് കുറയ്ക്കാത്തതിന്റെ സാഹചര്യത്തില്‍ 350 ഓളം രക്ഷിതാക്കള്‍ ഒപ്പിട്ട മെമ്മോറാണ്ടം സ്‌കൂള്‍ മാനേജ്‌മെന്റിന് സമര്‍പ്പിച്ചിട്ടും അതിന് സ്‌കൂള്‍ അധികൃതരുടെ മറുപടി ഉണ്ടാകാതിരുന്നത് കൊണ്ടും, രക്ഷാകര്‍ത്താക്കള്‍ ഓരോരുത്തരായി സ്‌കൂള്‍ പ്രിന്‍സിപ്പിനെ നേരില്‍കണ്ട് സംസാരിക്കുവാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയും, എന്നാല്‍ കോവിഡ് സുരക്ഷയെ മാനിച്ച് അങ്ങനെയൊരു മീറ്റിംഗ് നടത്തുവാന്‍ പറ്റാത്ത സാഹചര്യം ആയതും മൂലമാണ് നൂറോളം വരുന്ന രക്ഷിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടറിയാന്‍ ചോദിച്ച വാര്‍ത്താ മാധ്യമങ്ങളോട് ഒരാഴ്ചയ്ക്ക് ശേഷം നേരത്തേ വിളിച്ചറിയിച്ചിട്ട് എത്തിയാല്‍ പറയാം എന്നായിരുന്നു മറുപടി. ഈ വിഷയത്തെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ച വാട്‌സ് അപ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തില്‍ കൂടുതല്‍ രക്ഷിതാക്കള്‍ എത്തുമെന്ന് അറിയിച്ചെങ്കിലും കോവിഡ് നിയന്ത്രണം മാനിച്ച് അവരെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. തുടന്ന് നേരത്തേ മാനേജ്‌മെന്റിന് സമര്‍പ്പിച്ച മെമ്മോറാണ്ടത്തിന്റെ മറുപടി ആവശ്യപ്പെട്ടപ്പോള്‍ അടുത്ത ചൊവ്വാഴ്ച്ച നല്‍കും എന്ന ഉറപ്പ് ലഭിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധം ഒഴിവാക്കി മടങ്ങുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഇനിയും നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ കൂടുതല്‍ പേര്‍ ഒത്തുചേര്‍ന്ന് ശക്തമായി പ്രതിഷേധിക്കുമെന്നും രക്ഷകര്‍ത്താക്കള്‍ വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News