നിരവധി പ്രത്യേകതകളുമായി ‘മവെറിക്സ് പ്രോ’ സൈബർ ലോകത്തേക്ക്
ശ്രീജിത്ത് ശ്രീധരൻ കോഴിക്കോട്: കോവിഡ്-19 വൈറസും ലോക്ഡൗണുകളും മാറ്റിമറിച്ച പുതിയ ലോകത്ത് കൂടുതൽ ഉപകാരപ്രദമായ ഓൺലൈൻ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുമായി മാലയാളി സംരംഭകർ രംഗത്ത്. ‘മവെറിക്സ് പ്രോ’ എന്ന…
ശ്രീജിത്ത് ശ്രീധരൻ
കോഴിക്കോട്: കോവിഡ്-19 വൈറസും ലോക്ഡൗണുകളും മാറ്റിമറിച്ച പുതിയ ലോകത്ത് കൂടുതൽ ഉപകാരപ്രദമായ ഓൺലൈൻ കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുമായി മാലയാളി സംരംഭകർ രംഗത്ത്. ‘മവെറിക്സ് പ്രോ’ എന്ന പേരിലുള്ള സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സാമൂഹിക അകലം പാലിച്ചുകൊണ്ട് ബിസിനസ്സ്,വിവിധ ജോലികൾ, പഠനം തുടങ്ങിയ നിത്യജീവിതത്തിൽ ഒഴിവാക്കാനാവത്ത പ്രവർത്തികൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്ന പുതിയതും മികച്ചതുമായ ‘വെർച്വൽ മീറ്റിംഗ് റൂം’ വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗത്തിലുള്ള ആഗോള കുത്തക കമ്പനികളുടെ ‘ഗൂഗ്ൾ മീറ്റ്’, ‘സൂം’ തുടങ്ങിയ ആപ്പുകളേക്കാൾ ലളിതവും സൗകര്യപ്രദവുമായ ഇതിൽ കൂടുതൽ സംവിധാനങ്ങളുമുണ്ട്. തികച്ചും തദ്ദേശിയരായ വിദഗ്ധരുടെ കൂട്ടായ്മയാണ് ഈ പദ്ധതിക്ക് പിറകിലുള്ളത്.
2020 ജൂലൈ 23 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാർക്കിൽ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പുറത്തിറക്കുന്ന ‘മവെറിക്സ് പ്രോ’ എന്ന പേരിലുള്ള ഈ എജുക്കേഷണൽ പ്ലാറ്റ്ഫോം ആശയവിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് കമ്പനിയുടെ സി.ഇ.ഒ ഡേവിഡ് കാർമൽ അലക്സ്, മുഹമ്മദ് സാജിദ് (സി.എഫ്.ഒ), സേതു ലക്ഷ്മി (സി.ഒ.ഒ), അബ്ദുൽ ബാസിത് (സി.എം.ഒ), മുഹമ്മദ് മുസ്തഫ (സി.എഫ്.ഒ) എന്നിവർ ഈവനിംഗ് കേരളയോട് പ്രതികരിച്ചു.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് മികച്ച സാേങ്കതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് ബിസിനസ്സ് മീറ്റിംഗുകൾ,ഓൺലൈൻ ക്ലാസുകൾ, ചർച്ചകൾ, പരിശീലന ക്ലാസുകൾ തുടങ്ങി നിരവധി കാര്യങ്ങൾ വളരെ എളുപ്പത്തിലും മികച്ച രീതിയിലും നടത്തുവാൻ കഴിയും. നിലവിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൂടുതൽ സംവിധാനങ്ങളോടെയാണ്ഓൺലൈൻകമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
ഓൺലൈൻ ക്ലാസുകളിൽ പഠനത്തോടൊപ്പം, പരീക്ഷ നടത്തൽ, അസൈൻമെൻറുകൾ പൂർത്തിയാക്കൽ,വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങൾ നീരിക്ഷിക്കൽ, പാഠ്യഭാഗങ്ങൾ വിദ്യാർഥികൾക്ക് നൽകൽ, വിദ്യാർഥികളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കൽ തുടങ്ങി നിരവധി പുതിയ പ്രവർത്തനങ്ങൾ ഇതുവഴി സുഗമമായി നടത്താവുന്നതാണ്. ഇതിനെല്ലാം പുറമെ ‘മവെറിക്സ് പ്രോ’ വഴി വിദ്യാർഥികൾക്ക് സാമ്പത്തിക-വ്യാപാര-വ്യവസായ മേഖലകളെക്കുറിച്ച് ചുരുങ്ങിയ ചെലവിൽ ഓൺലൈൻ ക്ലാസുകളും നൽകുന്നു. നിലവിലുള്ള പഠനത്തോടൊപ്പം എളുപ്പത്തിൽ മനസ്സിലാക്കാനും പ്രായോഗികതലത്തിൽ എത്തിക്കാനും കഴിയുന്ന പാഠ്യ പദ്ധതിയാണ് ഇതിലൂടെ ലഭ്യമാകുക. ഈ കോഴ്സിലുടെ വിപണികൾ, അവയുടെ പ്രവർത്തന രീതികൾ, ഓഹരി വിപണികൾ, തുടങ്ങിയ വിജയകരമായി തുടങ്ങാവുന്ന വ്യാപാര-വ്യവസായ സാധ്യതകളെക്കുറിച്ചാണ് വിദഗ്ധർ പരിശീലനം നൽകുക. ഇതുവഴി വിദ്യാർഥികളെ അവർ പഠിക്കുന്ന കോഴ്സുകൾ പൂർത്തിയാക്കുമ്പോഴേക്കും ഒരു ആത്മവിശ്വാസമുള്ള സംരംഭകനാക്കി മാറ്റിയെടുക്കാൻ സഹായിക്കുന്നു. കോഴ്സ് വഴി നിക്ഷേപ സാധ്യതകളെക്കുറിച്ചും ലാഭനഷ്ടങ്ങളെക്കുറിച്ചുമെല്ലാം യുവാക്കളെ ബോധവാന്മാരാക്കി മികച്ച രീതിയിൽ ബിസിനസ്സുകൾ തുടങ്ങാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
കോവിഡ് കാലം അവസാനിച്ച് പുതിയ ലോകക്രമത്തിൽ ജീവിതം കെട്ടിപ്പടുക്കാൻ ഇപ്പോൾതന്നെ നമ്മുടെ പുതുതലമുറയെ സജ്ജരാക്കുക എന്ന ല്യക്ഷവുമായാണ് ‘മവെറിക്സ് പ്രോ’ യുടെ ക്ലാസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ വിദഗ്ധരായ 100 ഓളം പേരാണ് ഈ സംരംഭത്തിന് പിറകിലുള്ളത്. കൂടുതൽ വിവരങ്ങൾക്ക്: Mob:+91 8589967135 https://www.maverixpro.com/