കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം

കോഴിക്കോട്കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം, കൊറോണ സകോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം, കൊറോണ സമ്പർക്ക വ്യാപനം…

By :  Editor
Update: 2020-07-23 04:14 GMT

കോഴിക്കോട്കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം, കൊറോണ സകോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചതായി ആരോപണം, കൊറോണ സമ്പർക്ക വ്യാപനം ആശങ്ക സൃഷ്ടിക്കുമ്പോൾ മേയർ വിവിധ പരിപാടികളിൽ പങ്കെടുത്തത് നിയമം ലംഘിച്ചെന്ന് കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി കെ പി പ്രകാശ് ബാബു പോലീസിൽ പരാതി നൽകിയിരുന്നു., നഗരസഭയുടെ കൊറോണ കൺട്രോൾ റൂമിന്റെ ഉദ്ഘാടന ത്തിൽ മേയർക്കൊപ്പം മാന ദണ്ഡങ്ങൾ കാറ്റിൽ പറത്തി ആരോഗ്യ പ്രവർത്തകർ ഉത്ഘാടന ശേഷം കൂടിയിരുന്നു എടുത്ത ഫോട്ടോയാണ് ഇ ആരോപണത്തിന് പിന്നിൽ . ചിത്രത്തിലെ 38 പേരിൽ രണ്ടു പേർ മാത്രമാണ് മാസ്ക് ധരിച്ചത്. കൊറോണ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന ഉദ്യോഗസ്ഥർ കൂടിയാണിവർ എന്നതാണ് ശ്രദ്ധേയം.നിയമങ്ങൾ നടപ്പിലാക്കേണ്ട മേയർ തന്നെ നിയമം ലംഘിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെപി പ്രകാശ് ബാബു നടക്കാവ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നാണ് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി.

Tags:    

Similar News