കോവിഡ് : കൊയിലാണ്ടി ത്രിപ്പിൾ ലോക്ക് ഡൗണിലേക്കോ ?!

കൊയിലാണ്ടി: കോറോണാ വ്യാപനം അതീവരുക്ഷമായ കൊയിലാണ്ടി പട്ടണം ത്രിപ്പിൾ ലോക്ക് ഡൗണിലേക്ക് കടക്കാൻ സാധ്യതയേറി. ഇതുവരെയായി മുൻസിപ്പാലിറ്റിയിൽ നിന്ന് 40 തോളം കേസ്സ് റിപ്പോർട്ട് ചെയ്തു, വരും…

By :  Editor
Update: 2020-08-04 07:35 GMT

കൊയിലാണ്ടി: കോറോണാ വ്യാപനം അതീവരുക്ഷമായ കൊയിലാണ്ടി പട്ടണം ത്രിപ്പിൾ ലോക്ക് ഡൗണിലേക്ക് കടക്കാൻ സാധ്യതയേറി. ഇതുവരെയായി മുൻസിപ്പാലിറ്റിയിൽ നിന്ന് 40 തോളം കേസ്സ് റിപ്പോർട്ട് ചെയ്തു, വരും ദിവസങ്ങളും ഈ സംഖ്യ കൂടാനാണ് സാധ്യത. രോഗബാധിതർ കൂടുന്നതോടെ കൊയിലാണ്ടി പട്ടണം വിജമായിത്തുടങ്ങി. ഇന്ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അൻറിജൻ ടെസ്റ്റ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 181പേർ പരിശോധയിൽ പങ്കെടുത്തു. ഇതിൽ നഗരസഭയിലെ 36-ാം വാർഡിലെ ഒരു കുടുബത്തിലെ മൂന്നുപേരും, 41-ാം വാർഡിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ വീട്ടിലെ 5പേർക്കുമാണ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ പോസറ്റീവ് സ്ഥീരീകരിച്ചവരുടെ സബർക്കത്തിലുള്ളവരെയും നഗരത്തിലെ ഓട്ടോ ഡ്രൈവർമാരേയുമാണ് ടെസ്റ്റിനു വിധേയമാക്കിയത്. തീരദേശ മേഖലയിൽ നിന്നുമാണ് കൂടുതൽ പോസറ്റിവ് കേസുകളെത്തുന്നത്.

Report: Sreekumar Koyilandi

Similar News