കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മരണത്തിനായി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ്
കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മരണത്തിനായി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ്. പൗരത്വ നിയമ ഭേദഗതി മറയാക്കി ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിന്…
കൊറോണ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മരണത്തിനായി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഷഹീന്‍ബാഗ് ആക്ടിവിസ്റ്റ്. പൗരത്വ നിയമ ഭേദഗതി മറയാക്കി ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ അയ്മാന്‍ റിസ്വിയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഓരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിസ്വി വിവാദ പ്രസ്താവന നടത്തിയത്.
'അമിത് ഷാ മരിക്കുകയാണെങ്കില്‍ ഞങ്ങള്‍ കൊറോണയില്‍ വിശ്വസിക്കും. എന്തുകൊണ്ടെന്നാല്‍ ബിജെപിക്കാരോ ബിജെപിയുമായി ബന്ധമുള്ള മാദ്ധ്യമപ്രവര്‍ത്തകരോ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല. എന്നാല്‍ ഒരു മുസ്ലീമോ ദളിതനോ എന്തെങ്കിലും ചെറിയ അസുഖം വന്നാല്‍ പോലും മരണപ്പെടുന്നു. അമിത് ഷായ്ക്ക് യഥാര്‍ത്ഥത്തില്‍ കൊറോണ ബാധിച്ചിട്ടുണ്ടെങ്കിലും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അഥവാ വൈറസ് ബാധിതനല്ലെങ്കില്‍ രോഗം ബാധിച്ച് മരിക്കണേ എന്നും പ്രാര്‍ത്ഥിക്കുക' എന്ന് 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അയ്മാന്‍ റിസ്വി പറഞ്ഞു. അതേസമയം കൊറോണ എന്നത് വെറും ഗൂഢാലോചനയാണെന്ന് പ്രസ്താവന നടത്താത്തതില്‍ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയ പ്രമുഖരേയും അയ്മാന്‍ റിസ്വി വിമര്‍ശിച്ചു.