തെറ്റായ വിവരം പ്രചരിപ്പിച്ചു; 2500 യൂട്യൂബ് ചാനലുകൾ നീക്കി ഗൂഗിൾ
തെറ്റായ വിവരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈനയിൽ നിന്നുള്ള 2500 ലധികം യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തതായി ഗൂഗിൾ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ…
By : Editor
Update: 2020-08-06 10:23 GMT
തെറ്റായ വിവരങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചൈനയിൽ നിന്നുള്ള 2500 ലധികം യൂട്യൂബ് ചാനലുകൾ നീക്കം ചെയ്തതായി ഗൂഗിൾ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയ ചാനലുകളാണ് നീക്കം ചെയ്തത്. നീക്കം ചെയ്തവ രാഷ്‌ട്രീയേതര ഉള്ളടക്കം പോസ്റ്റു ചെയ്‌ത ചാനലുകളാണെന്നു കമ്പനിയുടെ ത്രൈമാസ ബുള്ളറ്റിനിൽ പറയുന്നു.അതേസമയം, യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല.തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന മുൻപ് നിഷേധിച്ചിരുന്നു.