രാജമല ദുരന്തം; കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റ്

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സംസ്ഥാനം വ്യോമസേനയോടു ഹെലികോപ്റ്റർ ആവശ്യപ്പെട്ടതനുസരിച്ചു വ്യോമസേനയുടെ 50 അംഗങ്ങൾ പുറപ്പെട്ടതായാണ് അറിയുന്നത്…

By :  Editor
Update: 2020-08-07 03:15 GMT

ഇടുക്കി: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സംസ്ഥാനം വ്യോമസേനയോടു ഹെലികോപ്റ്റർ ആവശ്യപ്പെട്ടതനുസരിച്ചു വ്യോമസേനയുടെ 50 അംഗങ്ങൾ പുറപ്പെട്ടതായാണ് അറിയുന്നത് കാലാവസ്ഥ അനുകൂലമായാൽ എയർലിഫ്റ്റിങ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 55 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ മണ്ണിടിച്ചിലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായത്.

Tags:    

Similar News