കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. കനത്ത മഴ ലഭിക്കുന്ന​ വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും…

By :  Editor
Update: 2020-08-11 10:53 GMT

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. കനത്ത മഴ ലഭിക്കുന്ന​ വിമാനത്താവളങ്ങളുടെ സുരക്ഷാ പരിശോധന നടത്താനും വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്​. വലിയ വിമാനങ്ങളുടെ സർവിസ്​ പുനഃരാരംഭിക്കുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. മഴക്കാലം അവസാനിക്കുന്നത്​​ വരെ ഇത്​ തുടരാനാണ്​ നീക്കമെന്ന്​ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു. എയർ ഇന്ത്യ എകസ്​പ്രസ്​ വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ടതിന്​ പിന്നാലെയാണ്​ നടപടി. ബി 747, എ 350 തുടങ്ങിയ വിമാനങ്ങൾക്കെല്ലാം വിലക്ക്​ ബാധകമാവും.

Tags:    

Similar News