പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹം വെന്റേലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നതെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആര്‍മി…

By :  Editor
Update: 2020-08-14 02:51 GMT

മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹം വെന്റേലേറ്റര്‍ സഹായത്തോടെയാണ് കഴിയുന്നതെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആര്‍മി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.മുഖര്‍ജിയുടെ നില മാറ്റമില്ലാതെ തുടരുകയാണെന്നും എന്നാല്‍ വഷളായിട്ടില്ലെന്നും മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞു. മെഡിക്കല്‍ ബുള്ളറ്റിനില്‍നിന്നും ഇക്കാര്യം വ്യക്തമാണെന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് എണ്‍പത്തിനാലുകാരനായ പ്രണബ് മുഖര്‍ജിയെ ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹം അപ്പോള്‍ മുതല്‍ വെന്റിലേറ്റര്‍ സാഹായത്താലാണ് കഴിയുന്നത്. ശസ്ത്രക്രിയയ്ക്കു മുൻപ് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News