കോവിഡ്ക്കാലത്ത് പകല്‍ക്കൊള്ള അവസാനിപ്പിക്കാതെ വൈദ്യുതി ബോര്‍ഡ്; വൈദ്യുതി ബില്ലടച്ചില്ലെങ്കില്‍ കനത്ത പിഴ

ഈ കോവിഡ്ക്കാലത്ത് ഒരു വഴിയുമില്ലാതെ ജനം നട്ടം തിരിയുമ്പോൾ പകല്‍ക്കൊള്ള അവസാനിപ്പിക്കാതെ വൈദ്യുതി ബോര്‍ഡ്, വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ ഉപഭോക്താക്കളില്‍നിന്ന്‌ 18 ശതമാനം വരെ പിഴ ഈടാക്കുമെന്ന്…

By :  Editor
Update: 2020-08-29 21:14 GMT

ഈ കോവിഡ്ക്കാലത്ത് ഒരു വഴിയുമില്ലാതെ ജനം നട്ടം തിരിയുമ്പോൾ പകല്‍ക്കൊള്ള അവസാനിപ്പിക്കാതെ വൈദ്യുതി ബോര്‍ഡ്, വൈദ്യുതിബില്‍ കുടിശ്ശിക വരുത്തിയാല്‍ ഉപഭോക്താക്കളില്‍നിന്ന്‌ 18 ശതമാനം വരെ പിഴ ഈടാക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.ലോക് ഡൗണ്‍ കാലത്ത് അമിതമായ വൈദ്യുതി ബില്‍ നല്‍കി വിവാദത്തില്‍ പെട്ടതിന് പിന്നാലെയാണ് വൈദ്യുതി ബോര്‍ഡിന്റെ പുതിയ നയം.ജൂണ്‍ 20-ന് ശേഷം നല്‍കിയ എല്ലാ ബില്ലുകളിലുമാണ് ഇത് ബാധകമാകുക. എന്നാല്‍ കണക്ഷന്‍ തത്കാലം വിച്ഛേദിക്കില്ല.ഏപ്രില്‍ 19 മുതല്‍ ജൂണ്‍ 20 വരെ നല്‍കിയ ബില്ലുകളില്‍ സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അതേസമയം പുതിയ വൈദ്യുതകണക്ഷന്‌ ഇനി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അപേക്ഷാഫീസും നല്‍കേണ്ടതില്ല.ആദ്യമായി ഓണ്‍ലൈനില്‍ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് ബില്‍ത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്സിഡിയായി ലഭിക്കുക.

Tags:    

Similar News