ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച ശേഷം മെഴുകുതിരി കത്തിച്ചു, ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയില്‍
ഓസ്റ്റിന്‍: ഹാന്‍ഡ് സാനിറ്റൈസറില്‍ തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മെഴുകുതിരി കത്തിക്കുന്നതിനിടെ ത്വക്കില്‍ പുരട്ടിയിരുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ തീപിടിച്ച് ആളിക്കത്തുകയാണ് അപകടം ഉണ്ടായത്. യു.എസിലെ…
;ഓസ്റ്റിന്‍: ഹാന്‍ഡ് സാനിറ്റൈസറില്‍ തീ പടര്‍ന്ന് പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മെഴുകുതിരി കത്തിക്കുന്നതിനിടെ ത്വക്കില്‍ പുരട്ടിയിരുന്ന ഹാന്‍ഡ് സാനിറ്റൈസര്‍ തീപിടിച്ച് ആളിക്കത്തുകയാണ് അപകടം ഉണ്ടായത്. യു.എസിലെ ടെക്സസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കൈയുടെ എല്ലാ ഭാഗത്തും ഹാന്‍ഡ് സാനിറ്റൈസര്‍ പുരട്ടിയിരുന്നു. കൈയ്യില്‍ നിന്നും തീ മുഖത്തേക്കും പടരുകയായിരുന്നു. ശരീരം മുഴുവനും തീ ആളിപടര്‍ന്നു. സമീപത്ത് ഉണ്ടായിരുന്ന ഹാന്‍ഡ് സാനിറ്റൈസറിന്റെ ബോട്ടിലും തീയില്‍ പൊട്ടിത്തെറിച്ചതായി യുവതി പറഞ്ഞു.റൗണ്ട് റോക്ക് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ ചികിത്സയ്ക്ക് സമീപവാസി ബോണ്‍സ്റ്റീല്‍ ഗോ ഫണ്ട് മി പേജ് തുറന്നിട്ടുണ്ട്.
SUBSCRIBE OUR CHANNEL :