കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (15-9-20) 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം  അറിയിച്ചു. 2532 പേർ രോഗമുക്തരായി. 3013…

By :  Editor
Update: 2020-09-15 07:02 GMT

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (15-9-20) 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം അറിയിച്ചു. 2532 പേർ രോഗമുക്തരായി. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 656, മലപ്പുറം- 348, ആലപ്പുഴ- 338, കോഴിക്കോട്- 260, എറണാകുളം- 239, കൊല്ലം- 234, കണ്ണൂര്‍- 213, കോട്ടയം- 192, തൃശൂര്‍- 188, കാസര്‍ഗോഡ്- 172, പത്തനംതിട്ട- 146, പാലക്കാട്- 136, വയനാട്- 64, ഇടുക്കി- 29 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Tags:    

Similar News