കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19; ഏറ്റവും ഉയർന്ന പ്രതിദിന വർധന
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (17-9-20) 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ഇത് വരെ ഉള്ളതിൽ ഏറ്റവും…
;തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (17-9-20) 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ അവലോകന യോഗത്തിനു ശേഷം അറിയിച്ചു. ഇത് വരെ ഉള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 3730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2737 പേർ ഇന്ന് രോഗമുക്തി നേടി. 10 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആറു ജില്ലകളിൽ ഇന്ന് മുന്നൂറിന് മുകളിലാണ് രോഗികളുടെഎണ്ണം. തിരുവനന്തപുരം ജില്ലയിൽ 820 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 721 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കോഴിക്കോട് -545 എറണാകുളം-383 ആലപ്പുഴ-367 മലപ്പുറം-351 കാസര്‍കോട്-319 തൃശൂര്‍-296 കണ്ണൂര്‍-260 പാലക്കാട് 241 കൊല്ലം 218 കോട്ടയം 204 പത്തനംതിട്ട 136 വയനാട്- 107 ഇടുക്കി- 104 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.