സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന രോഗവ്യാപനം
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (19-9-20) 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ മൂന്നാം ദിവസം. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 498…
;തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് (19-9-20) 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ നാലായിരം കടക്കുന്നത് തുടർച്ചയായ മൂന്നാം ദിവസം. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അതില്‍ 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 18 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 86 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 37,488 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 47, 452 സാംപിളുകൾ പരിശോധിച്ചു. 2862 പേർ രോഗമുക്തരായി. ഇന്നും കൂടുതൽ രോഗികൾ തിരുവനന്തപുരത്താണ്-824, കൊല്ലം-436 , പത്തനംതിട്ട-221 ,ആലപ്പുഴ-348 , കോട്ടയം-263 , ഇടുക്കി-47, എറണാകുളം-351 , തൃശൂർ-351 ,പാലക്കാട്-349 , മലപ്പുറം-534 , കോഴിക്കോട്-412 , വയനാട്-95 , കണ്ണൂർ-222 , കാസർകോഡ്-191 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.