സംസ്ഥാനത്ത് ഏഴായിരം കടന്ന് കോവിഡ് രോഗികൾ

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (26-9-20)  7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഏഴായിരത്തിനു മുകളിൽ രോഗികൾ സംസ്ഥാനത്ത് ഉണ്ടാകുന്നത്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍…

By :  Editor
Update: 2020-09-26 07:03 GMT

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (26-9-20) 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഏഴായിരത്തിനു മുകളിൽ രോഗികൾ സംസ്ഥാനത്ത് ഉണ്ടാകുന്നത്. 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 93 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചു. 3199 പേർക്കാണ് ഇന്ന് രോഗമുക്തി. 21 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 656 ആയി. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസര്‍ഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

Tags:    

Similar News