സംസ്ഥാനത്ത് 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ കോഴിക്കോട്ട്
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (27-9-20) 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഏഴായിരത്തിലേറെ രോഗികൾ. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 561…
;തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (27-9-20) 7445 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഏഴായിരത്തിലേറെ രോഗികൾ. 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 561 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3391 പേർക്കാണ് ഇന്ന് രോഗമുക്തി. 21 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് രോഗികളുടെ എണ്ണം 956 ആണ്.എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263,കാസര്‍ഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.