സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (29-9-20) 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് വ്യാപനം ഏഴായിരം കടക്കുന്നത് മൂന്നാം തവണ. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…
;തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (29-9-20) 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് വ്യാപനം ഏഴായിരം കടക്കുന്നത് മൂന്നാം തവണ. 6364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 672 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3420 പേർക്കാണ് ഇന്ന് രോഗമുക്തി. 22 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 130 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ പരിശോധിച്ചത് 52755 സാമ്പിളുകളാണ്. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്.
മലപ്പുറം-1040,തിരുവനന്തപുരം-935,എറണാകുളം-859,കോഴിക്കോട്-837,കൊല്ലം-583, ആലപ്പുഴ-524, തൃശൂര്‍-484,കാസര്‍കോട്-453,കണ്ണൂര്‍-432,പാലക്കാട്-374,കോട്ടയം-336,പത്തനംതിട്ട-271,വയനാട്-169, ഇടുക്കി-57, എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.