കോവിഡ്; സംസ്ഥാനത്ത് രോഗികളുടെ എണ്ണം പതിനായിരം കടന്നു; കൂടുതൽ രോഗികൾ കോഴിക്കോട്ട്

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (7-10-20)  10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി  ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഇത് വരെ ഉള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 9542 പേര്‍ക്ക്…

;

By :  Editor
Update: 2020-10-07 06:57 GMT

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് (7-10-20) 10,606 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഇത് വരെ ഉള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 98 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 25 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 6161 പേർക്കാണ് ഇന്ന് രോഗമുക്തി. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (1), പത്തനംതിട്ട മുന്‍സിപ്പാലിറ്റി (22, 23), കുളനട (സബ് വാര്‍ഡ് 10), ആലപ്പുഴ ജില്ലയിലെ എടത്വ (സബ് വാര്‍ഡ് 9), കോടംതുരത്ത് (5), തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടി (13), വെങ്കിടാങ് (7, 15), തിരുവനന്തപുരം ജില്ലയിലെ ഒറ്റൂര്‍ (1), വെങ്ങാനൂര്‍ (16), കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് (1), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (സബ് വാര്‍ഡ് 14), പാലക്കാട് ജില്ലയിലെ കരിമ്പുഴ (13), കാസര്‍ഗോഡ് ജില്ലയിലെ കുമ്പഡജെ (4), കണ്ണൂര്‍ ജില്ലയിലെ കുറുമാത്തൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

Tags:    

Similar News