കോഴിക്കോട് മൂഴിക്കലിൽ കുഴൽപ്പണ കൈമാറ്റത്തിനെത്തിയ യുവാവിൽ നിന്നും 6 .63 ലക്ഷം രൂപ തട്ടി
കോഴിക്കോട്; മൂഴിക്കൽ ചെറുവറ്റയിൽ കുഴൽ പണം കൈമാറാൻ എത്തിയ യുവാവിൽ നിന്ന് മറ്റൊരു സംഘം പണം കവർന്നതായി പരാതി. ശനിയാഴ്ച ഉച്ചയോടെ പണം കൊടുക്കാനായി സ്കൂട്ടറിൽ എത്തിയ…
;കോഴിക്കോട്; മൂഴിക്കൽ ചെറുവറ്റയിൽ കുഴൽ പണം കൈമാറാൻ എത്തിയ യുവാവിൽ നിന്ന് മറ്റൊരു സംഘം പണം കവർന്നതായി പരാതി. ശനിയാഴ്ച ഉച്ചയോടെ പണം കൊടുക്കാനായി സ്കൂട്ടറിൽ എത്തിയ യുവാവിനെ സ്വിഫ്റ്റ് കാറിൽ എത്തിയ നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയി 6.63ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ശേഷം വഴിയിൽ ഇറക്കിവിടുകയായിരുന്നു. കൊടുവള്ളി ആവിലോറ സ്വദേശി ഗഫൂറിനെയാണ് പിടിച്ചു കൊണ്ട് പോയത്. കുഴൽ പണമിടപാടു തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് ചേവായൂർ സി ഐ ശ്രീജിത്ത് ഈവനിംഗ് കേരളാ ന്യൂസിനോട് പറഞ്ഞു.