ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യ ആന്‍റി വൈറല്‍ ഫ്രെയിം അവതരിപ്പിച്ചു

കൊച്ചി: ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. എല്ലാ ഉപയോക്താക്കളും ഇക്കാലത്ത് ദിവസവും…

By :  Editor
Update: 2020-11-05 00:58 GMT

കൊച്ചി: ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. എല്ലാ ഉപയോക്താക്കളും ഇക്കാലത്ത് ദിവസവും കൈകളും ഉത്പന്നങ്ങളും പ്രതലങ്ങളും സാനിറ്റൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നത്. ഈ പ്രയത്നം നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയെങ്കിലും കണ്ണടകള്‍ സാനിറ്റൈസ് ചെയ്യാന്‍ പലരും മറന്നുപോകും.ഈ വെല്ലുവിളിയെ നേരിടുന്നതിനാണ് ടൈറ്റന്‍ ഐപ്ലസ് പുതിയ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ അക്രെഡിറ്റഡ് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലാബറട്ടറിയില്‍ പരിശോധന നടത്തി പ്രതലത്തിലെ 99.99 ശതമാനം അണുക്കളെയും ബാക്ടീരിയയുടെ പ്രവര്‍ത്തനത്തേയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തിയതാണ് ഈ ഉത്പന്നം.

മനുഷ്യരുടെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്ത നാനോ നീഡിലുകള്‍ ഉള്ള ആന്‍റി മൈക്രോബിയല്‍ ആവരണമാണ് ഇവയിലുള്ളത്. സൂക്ഷ്മാണുക്കളുടെ സ്തരങ്ങളില്‍ തുളകള്‍ വീഴ്ത്താനും അവയെ കൊല്ലാനും ഇവയ്ക്കു സാധിക്കും. ഉപയോക്താക്കളുടെ ഓരോ ആവശ്യവും കണക്കിലെടുത്ത് ടൈറ്റന്‍ ഐപ്ലസ് വിശ്വാസ്യതയും സുരക്ഷിതത്വവും നല്കുന്ന ഐവെയര്‍ സൊല്യൂഷനുകള്‍ നിര്‍മ്മിക്കാനും ശുചിത്വവും സുരക്ഷാനിലവാരവും ഉറപ്പുവരുത്തുവാനുമാണ് പരിശ്രമിക്കുന്നത്.ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങളും പ്രതീക്ഷകളും പ്രയാസങ്ങളും മനസിലാക്കി അതിവേഗത്തില്‍ നൂതനവും ശരിയായതുമായ പരിഹാരം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഐവെയര്‍ ഡിവിഷന്‍ സിഇഒ സൗമന്‍ ഭൗമിക് പറഞ്ഞു. പുതിയ ആന്‍റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലെത്തുന്നതോടെ സുരക്ഷിതത്വം മാത്രമല്ല കൈകാര്യം ചെയ്യാനുള്ള സൗകര്യവുമാണ് ലഭ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Similar News