വുമണ്‍ എംപവര്‍മെന്റ് സെന്റർ ഉല്‍ഘാടനം ചെയ്തു

തൃശ്ശൂര്‍: കൊഴിഞ്ഞപാറ ലയണ്‍സ് ക്ലബ് സെന്റനിയല്‍ ലെഗസി സര്‍വീസ് പദ്ധതിയുടെ ഭാഗമായി വുമണ്‍ എംപവര്‍മെന്റ്റ് സെന്ററും ലീഡര്‍ഷിപ്പ് ട്രെയ്‌നിങ് സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി…

;

By :  Editor
Update: 2020-10-28 21:50 GMT
തൃശ്ശൂര്‍: കൊഴിഞ്ഞപാറ ലയണ്‍സ് ക്ലബ് സെന്റനിയല്‍ ലെഗസി സര്‍വീസ് പദ്ധതിയുടെ ഭാഗമായി വുമണ്‍ എംപവര്‍മെന്റ്റ് സെന്ററും ലീഡര്‍ഷിപ്പ് ട്രെയ്‌നിങ് സെന്ററും പ്രവര്‍ത്തനമാരംഭിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി പി നന്ദകുമാര്‍ ഉല്‍ഘാടനം ചെയ്തു. വനിതാ തൊഴില്‍ സംരഭമാണ് വുമണ്‍ എംപവര്‍മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ പ്രധാനമായും തുണിസഞ്ചി നിര്‍മാണമാണ് ഇവിടെ നടന്നു വരുന്നത്. 28 വനിതകള്‍ക്ക് സെന്ററില്‍ ജോലി ചെയ്യുന്നു. മണപ്പുറം ഫൗണ്ടേഷന്‍ മൂന്നു ലക്ഷം രൂപ ഈ പദ്ധതിക്ക് ധനസഹായമായി നല്‍കിയിരുന്നു.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് താങ്ങാകുന്ന പദ്ധതികള്‍ നടപ്പിലാക്കിയ കൊഴിഞ്ഞപാറ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനങ്ങളെ വി പി നന്ദകുമര്‍ അഭിനന്ദിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ മുഖ്യാഥിതിയായി. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം ഡി ഇഗ്നേഷ്യസ്, വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ ജോര്‍ജ് മോറേലി, സുഷമ നന്ദകുമാര്‍, ക്ലബ് പ്രസിഡന്റ് കെ ജയപ്രകാശ്, കൊഴിഞ്ഞപാറ ലയണ്‍സ് ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി മുഹമ്മദ് നാസര്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ശ്രീവത്സവ്, ഡിസ്ട്രിക്ട് സെക്രട്ടറി അനില്‍ എസ് നായര്‍, ലെഗസി പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ അഷറഫ് പി എസ് ടി അക്കാഡമി കോ ഓഡിനേറ്റര്‍ ജയകൃഷ്ണന്‍, ക്ലബ് സെക്രട്ടറി എസ് ദിവ്യ എന്നിവര്‍ പങ്കെടുത്തു.
Tags:    

Similar News