ഇന്ത്യയിൽനിന്നുള്ള പ്രത്യേക വിമാനങ്ങൾക്ക് ചൈന വിലക്കേർപ്പെടുത്തി

ബെയ്ജിങ്:കോവിഡ്പശ്ചാത്തലത്തിൽഇന്ത്യയിൽനിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങൾ അനിശ്ചിത കാലത്തേക്കു വിലക്കി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും, വന്ദേ ഭാരത് മിഷനു കീഴിൽ വിവിധ ചൈനീസ്…

By :  Editor
Update: 2020-11-05 12:26 GMT

ബെയ്ജിങ്:കോവിഡ്പശ്ചാത്തലത്തിൽഇന്ത്യയിൽനിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങൾ അനിശ്ചിത കാലത്തേക്കു വിലക്കി ചൈന. ഇന്ത്യയും ചൈനയും തമ്മിലുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെങ്കിലും, വന്ദേ ഭാരത് മിഷനു കീഴിൽ വിവിധ ചൈനീസ് നഗരങ്ങളിലേക്ക് എയർ ഇന്ത്യ പ്രത്യേക സർവീസ് നടത്തിയിരുന്നു. നവംബർ 13 മുതൽ എല്ലാ ആഴ്ചയും നാലു വിമാന സർവീസ് നടത്താമെന്ന തീരുമാനം ഇതോടെ പുനഃക്രമീകരിക്കേണ്ട സാഹചര്യമായി.ചൈനീസ് ഇതര സന്ദർശകർക്കാണു വിലക്ക്. നേരത്തേ ബ്രിട്ടൻ, ബെൽജിയം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളോട് ഇതേ നിലപാട് ചൈന സ്വീകരിച്ചിരുന്നു. ചൈനയിലേക്കും ഇങ്ങോട്ടും യാത്ര ചെയ്യാൻ ധാരാകഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽനിന്നു വുഹാനിലേക്കുള്ള വന്ദേ ഭാരത് വിമാനത്തിലെ 23 ഇന്ത്യക്കാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 19 പേർക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല.

Tags:    

Similar News