കോഴിക്കോട് ബാലുശ്ശേരിയില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

കോഴിക്കോട്: നേപ്പാള്‍ സ്വദേശികളുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തും അയല്‍വാസിയുമായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന ക്വാറിക്ക്…

By :  Editor
Update: 2020-11-06 01:53 GMT

കോഴിക്കോട്: നേപ്പാള്‍ സ്വദേശികളുടെ ആറ് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തും അയല്‍വാസിയുമായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന ക്വാറിക്ക് സമീപത്ത് തന്നെ താമസിക്കുന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. അതേ സമയം പെണ്‍കുട്ടി അബോധാവസ്ഥിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/ER2ORJ16fRKAlWie0trr7W

പീഡനം നടന്ന രാത്രിയില്‍ പെണ്‍കുട്ടിയുടെ പിതാവും സുഹൃത്തും മദ്യപിച്ച്‌ വീട്ടിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ മാതാവ് വീട് വിട്ടിറങ്ങുകയും പിന്നാലെ അവരെ തിരഞ്ഞ് ഭര്‍ത്താവും വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി. ഈ സമയത്ത് മദ്യപിച്ചെത്തിയ നേപ്പാള്‍ സ്വദേശിയുടെ സുഹൃത്തും പീഡനത്തിനിരയായ പെണ്‍കുട്ടിയും ചെറിയ സഹോദരങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നീട് രാത്രി 11 മണി കഴിഞ്ഞതിന് ശേഷമാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടിലെത്തിയത്. ഈ സമയത്താണ് രഹസ്യഭാഗങ്ങളില്‍ മറിവേറ്റ് ചോര വാര്‍ന്ന് കിടക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. പെണ്‍കുട്ടി അവശയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെണ്‍കുട്ടിയെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Tags:    

Similar News