കോവിഡ് സമയത്ത് ജോലിചെയ്ത ശുചീകരണ തൊഴിലാളികളോട് ആരോഗ്യവകുപ്പ് നീതിപുലർത്തണം ; സമരം 10-ാം ദിവസം

നിലവിലുള്ള തൊഴിൽ നിയമം പാലിക്കാത്ത ഇടത് സർക്കാർ തൊഴിലാളികളെ പിരിച്ചു വിട്ടിരിക്കുകയാണെന്നും ,താൽകാലിക നിയമനങ്ങളിൽ പോലും രാഷ്ട്രീയം കളിക്കുന്ന എൽ.ഡി.എഫ് നയം മാറ്റിയില്ലെങ്കിൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും,…

By :  Editor
Update: 2020-11-13 03:34 GMT

നിലവിലുള്ള തൊഴിൽ നിയമം പാലിക്കാത്ത ഇടത് സർക്കാർ തൊഴിലാളികളെ പിരിച്ചു വിട്ടിരിക്കുകയാണെന്നും ,താൽകാലിക നിയമനങ്ങളിൽ പോലും രാഷ്ട്രീയം കളിക്കുന്ന എൽ.ഡി.എഫ് നയം മാറ്റിയില്ലെങ്കിൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും, ധർമ്മ സമരം കണ്ടില്ലെന്ന് നടിച്ചാൽ യു.ഡി.എഫ് സമരം ഏറ്റെടുക്കുമെന്നും യു.ഡി.എഫ് കോഴിക്കോട് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ പറഞ്ഞു. കോവിഡ് സമയത്ത് ജോലിചെയ്ത ശുചീകരണ തൊഴിലാളികളോട് ആരോഗ്യവകുപ്പ് നീതിപുലർത്തണമെന്നും പിരിച്ചു വിട്ട തൊഴിലാളികളോട് അവഗണനക്കാണിക്കാൻ അധികൃതരെ പ്രേരിപ്പിച്ച ഘടകമെന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.പത്ത് വർഷത്തിലേറെയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് വന്നിരുന്നവരും കോവിഡ് 19 സമയത്ത് ജോലിചെയ്തവരുമായ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികൾ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിക്കുമുമ്പിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം 10-ാം ദിവസം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമരസമിതി ചെയർമാൻ ദിനേശ്പെരുമണ്ണ അദ്ധ്യക്ഷം വഹിച്ചു. സമരസമിതി വൈ:ചെയർമാൻ പി.ടി.ജനാർദ്ദനൻ, സമര സമിതി നേതാക്കളായ പി.ടി.സന്തോഷ്കുമാർ,പി.ഷാജി, വിജയനിർമ്മല, പി.ഷാജി, പി.കെ.ബിജു ,ഒ.പി.ഷൈനി, പി.കെ.സുജീഷ്, കെ.കെ.സരോജിനിഎന്നിവർ പ്രസംഗിച്ചു.

Tags:    

Similar News