ഇന്ന് 5376 പേര്‍ക്ക് കോവിഡ്; 5590 പേർ രോഗമുക്തരായി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 60476 സാമ്പിളുകളാണ് പരിശോധിച്ചത്. 4270…

;

By :  Editor
Update: 2020-12-03 07:03 GMT
  • whatsapp icon

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 5376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 60476 സാമ്പിളുകളാണ് പരിശോധിച്ചത്. 4270 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇതിൽ 527 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 5590 പേർ ഇന്ന് രോഗമുക്തരായി. കോവിഡ് മൂലം ഇന്ന് 31 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 61209 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Tags:    

Similar News