'വോട്ട് ചെയ്യാത്തവര്‍ ആരും സമീപിക്കേണ്ട, ഒന്നും ചെയ്ത് തരില്ല; വിവാദ പ്രസംഗവുമായി സി.പി.എം കൗണ്‍സിലര്‍

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വിവാദ പ്രസംഗം നടത്തി ഹരിപ്പാട് കൗണ്‍സിലര്‍. തനിക്ക് വോട്ട് ചെയ്യാത്തവരാരെന്നറിയാമെന്നും അവര്‍ക്ക് വരുന്ന 5 വര്‍ഷം താന്‍ കൗണ്‍സിലറായിരിക്കില്ലെന്നും ഒരാവശ്യത്തിനും തന്നെ സമീപിക്കേണ്ടെന്നും കൗണ്‍സിലര്‍…

By :  Editor
Update: 2020-12-17 04:10 GMT

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ വിവാദ പ്രസംഗം നടത്തി ഹരിപ്പാട് കൗണ്‍സിലര്‍. തനിക്ക് വോട്ട് ചെയ്യാത്തവരാരെന്നറിയാമെന്നും അവര്‍ക്ക് വരുന്ന 5 വര്‍ഷം താന്‍ കൗണ്‍സിലറായിരിക്കില്ലെന്നും ഒരാവശ്യത്തിനും തന്നെ സമീപിക്കേണ്ടെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

Full View

അതെ സമയം പ്രസംഗം വിവാദമായതോടെ ക്ഷമാപണവുമായി സി.പി.എം കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ രംഗത്തുവന്നു. 'നാവിന് പറ്റിയ പിഴയാണ് കുടുംബങ്ങൾ എന്ന് ഉദ്ദേശിച്ച് പറയാൻ വന്നതാണ്. തെറ്റിദ്ധരിക്കപ്പെട്ടതിൽ എനിക്ക് അഗാധമായ വിഷമവും വേദനയുമുണ്ട് കൈവിട്ട വാക്ക് തിരിച്ചു പിടിക്കാൻ കഴിയില്ലെന്നറിയാം. ആ വാക്കുകൾ പിന്‍വലിച്ച് നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു. എല്ലാവരേയും ഒന്നായി കണ്ട് പ്രവർത്തിക്കുമെന്ന് ഉറപ്പു തരുന്നു'; കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു

Similar News