പാപ്പിയമ്മ പൂവ് ചോദിച്ചു; പൂക്കാലം നല്‍കി ബോബി

കോട്ടയം: പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്‍കാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ഫാഷന്‍ ഫോട്ടോഗ്രാഫറായ…

;

By :  Editor
Update: 2021-01-15 00:52 GMT
കോട്ടയം: പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്‍കാനൊരുങ്ങി ഡോ. ബോബി ചെമ്മണൂര്‍. ഫാഷന്‍ ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ 98 വയസ്സുകാരിയായ പാപ്പിയമ്മയ്ക്ക് ഡോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് പുതിയ വീടുവച്ചു നല്‍കുന്നത്. പാപ്പിയമ്മയുടെ വീടിനു ഒരു കതക് പിടിപ്പിച്ച് നല്‍കാമോയെന്ന് മഹാദേവന്‍ തമ്പി ബോബി ഫാന്‍സ് ആപ്പിലൂടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
ഇതിനുപിന്നാലെ പാപ്പിയമ്മയെ കാണാന്‍ ഡോ. ബോബി ചെമ്മണൂര്‍ നേരിട്ടെത്തുകയും വീടുവച്ചു നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 2021 ല്‍ നിങ്ങളാണെന്റ കാമുകി എന്ന് പറഞ്ഞ് പാപ്പിയമ്മയെ ചിരിപ്പിച്ചും പാപ്പിയമ്മയ്ക്ക് മുടിയില്‍ പൂവ് വെച്ച് കൊടുത്തും ഉമ്മ നല്‍കിയും അദ്ദേഹം അവിടെ സമയം ചിലവഴിച്ചു. കൂടാതെ പാപ്പിയമ്മയോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരോട് സംസാരിച്ച് ധൈര്യം നല്‍കിയും പാട്ടിനൊത്ത് നൃത്തം ചെയ്തതിനും ശേഷമാണ് ഡോ. ബോബി ചെമ്മണൂര്‍ മടങ്ങിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കിയത്. പതിനായിരക്കണക്കിനു പേരാണ് ദിവസങ്ങള്‍ക്കകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. തന്നോടൊപ്പം ലാഭേച്ഛയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബോബി ഫാന്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കണമെന്നും ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു.
Tags:    

Similar News