നിങ്ങളുടെ നഗ്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിന് അയച്ചുകൊടുത്ത് ഉപയോക്താക്കളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാം

ഉപയോക്താക്കളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായുള്ള പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവരുടെ നഗ്‌നചിത്രം ഫെയ്‌സ്ബുക്കിന്…

By :  Editor
Update: 2018-05-24 04:45 GMT

ഉപയോക്താക്കളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായുള്ള പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്. തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവരുടെ നഗ്‌നചിത്രം ഫെയ്‌സ്ബുക്കിന് നല്‍കാം. ഇതുവഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ വഴി മറ്റാരെങ്കിലും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിനാവും.

ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറുന്നതിന് സുരക്ഷാ സംഘടനകളുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ സൗകര്യമൊരുക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ദ്ധരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുക.

ആദ്യ ഘട്ടമെന്നോണം ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍,അമേരിക്ക എന്നിവിടങ്ങളിലാണ് ഈ നഗ്‌നചിത്ര പ്രചരണം തടയാനുള്ള സംവിധാനം ഒരുക്കുകയെന്ന് ഫെയ്‌സ്ബുക്കിന്റെ സേഫ്റ്റി ഗ്ലോബല്‍ ഹെഡ ആന്റിഗോണ്‍ ഡേവിസ് പറഞ്ഞു.

Tags:    

Similar News