ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ചെന്നിത്തലയുടെ ആവശ്യം പിണറായിയുമായുള്ള ധാരണപ്രകാരം- വി. മുരളീധരന്‍

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം പുകമറയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി…

By :  Editor
Update: 2021-02-23 23:18 GMT

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം പുകമറയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും രമേശ് ചെന്നിത്തലയും തമ്മിലുളള ധാരണയിലാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണമല്ല വിഷയത്തില്‍ പോലീസ് അന്വേഷണമാണ് വേണ്ടത്. ഇ.എം.സി.സി. പ്രതിനിധികള്‍ അമേരിക്കയില്‍ വെച്ച് കണ്ടുവെന്ന് പറയുന്നത് വഴിയില്‍ വെച്ച് കണ്ടു എന്നു പറയുന്നത് പോലെയാണ്. സ്വര്‍ണക്കടത്തില്‍ ബി.ജെ.പി.-സിപിഎം ധാരണയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അറിവില്ലായ്മ കൊണ്ടാണെന്നും മുരളീധരന്‍ പറഞ്ഞു. 'രാഹുല്‍ ഗാന്ധി പല അബദ്ധങ്ങളും പറയും. കേരളത്തിലെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മനസ്സിലായിട്ടില്ല. അമേഠിയില്‍ പത്തുപതിനഞ്ചുകൊല്ലം നിന്നിട്ടും അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ തളളി' മുരളീധരന്‍ പറഞ്ഞു.

Full View

Tags:    

Similar News