താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ; നടപടി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി സ്റ്റേ

കൊച്ചി:പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ്…

By :  Editor
Update: 2021-03-04 03:39 GMT

കൊച്ചി:പൊതുമേഖല സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സംസ്ഥാന സർക്കാര്‍ നേരത്തെ 10 വര്‍ഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. തങ്ങള്‍ പിഎസി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. തങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴാണ് താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നതാണ് ഹര്‍ജിക്കാരുടെ പരാതി.

Tags:    

Similar News