ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഇന്ന് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്; എ.കെ ആന്റണി
തിരുവനന്തപുരം: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഇന്ന് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കര്‍ണാടകയില്‍ ഭിന്നിപ്പിലൂടെ ഭരണം പിടിക്കാമെന്ന് യെദിയൂരപ്പ…
തിരുവനന്തപുരം: ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് ഇന്ന് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കര്‍ണാടകയില്‍ ഭിന്നിപ്പിലൂടെ ഭരണം പിടിക്കാമെന്ന് യെദിയൂരപ്പ കരുതി. എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസ് സന്ദര്‍ഭത്തിനൊത്ത് മിന്നല്‍ വേഗതയില്‍ ഇടപെട്ടു. നാല് വര്‍ഷം പോരടിച്ച ജെ.ഡി.എസുമായി തങ്ങള്‍ ഒന്നിക്കില്ലെന്നായിരുന്നു മോദി കരുതിയത്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ബി.ജെപിയും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്നും ഡല്‍ഹിയിലും കര്‍ണാടക ആവര്‍ത്തിക്കുമെന്നും കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം അവസാനിക്കാന്‍ ഒരു വര്‍ഷം കാത്തിരുന്നാല്‍ മതിയെന്നും ആന്റണി കൂട്ടിചേര്‍ത്തു.