എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.ഏപ്രില്‍ ആറിന് സംസ്ഥാനത്ത്…
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം പതിനേഴിന് തുടങ്ങുന്ന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.ഏപ്രില്‍ ആറിന് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ കമ്മീഷന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. മാര്‍ച്ച് പതിനേഴിനു തുടങ്ങി ഏപ്രില്‍ രണ്ടിനു തീരുന്ന വിധത്തിലായിരുന്നു വാര്‍ഷിക പരീക്ഷകള്‍ ക്രമീകരിച്ചിരുന്നത്.നാലു ദിവസം കൊണ്ട് ക്ലാസ് മുറികളെ പരീക്ഷയ്ക്കു വേണ്ടി ഒരുക്കുക എന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ നീക്കം.