മുതിർന്ന നേതാവ് പി.സി.ചാക്കോ കോൺഗ്രസ് വിട്ടു
കൊച്ചി:മുതിര്‍ന്ന നേതാവ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് രാജികത്ത് നല്‍കിയാണ് ചാക്കോയുടെ പടിയിറക്കം. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്നാണ് രാജി. 40 പേരുള്ള…
കൊച്ചി:മുതിര്‍ന്ന നേതാവ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് രാജികത്ത് നല്‍കിയാണ് ചാക്കോയുടെ പടിയിറക്കം. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്നാണ് രാജി. 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാർഥി നിർണ്ണയമെന്നും അദ്ദേഹം ആരോപിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നുമാണ് ചാക്കോ ഉയര്‍ത്തുന്ന വിഷയം. മുതിര്‍ന്ന നേതാക്കളെ അദ്ദേഹം തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവില്‍ പിസി ചാക്കോയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ അതോ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പു നേതാക്കളുടെ കയ്യിലാണെന്നും പിസി ചാക്കോ ആരോപിച്ചു.