മരിച്ചുപോയ അമ്മയെ പോലും അവഹേളിക്കുന്നു; എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നു; പരാതിയുമായി മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ
തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുടെ പരാതി. സൈബര്‍ ഡോമിനും ഇലക്ഷന്‍ കമ്മീഷനുമാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത…
തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നതായി മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുടെ പരാതി. സൈബര്‍ ഡോമിനും ഇലക്ഷന്‍ കമ്മീഷനുമാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത പരാതി നല്‍കിയത്.
ഗുരുവായൂര്‍ സ്വദേശിയായ സി.പി.എം പ്രവര്‍ത്തകന്‍ സുമേഷും എല്‍.ഡി.എഫ് പ്രവര്‍ത്തകരും വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. മരിച്ചുപോയ അമ്മയെയെയും അവഹേളിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.ഗുരുവായൂരില്‍ എന്‍.ഡി.എ സ്ഥാനാത്ഥിയായിരുന്ന നിവേദിതയുടെ പത്രിക തള്ളിയിരുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നല്‍കിയ കത്തില്‍ ഒപ്പില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.