ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല; കെ ടി ജലീലിനെ പിന്തുണച്ച്‌ എ കെ ബാലനും സര്‍ക്കാരും

തിരുവനന്തപുരം: ബന്ധുനിമയനത്തില്‍ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കീഴ് കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡ് ചികിത്സയില്‍…

By :  Editor
Update: 2021-04-10 00:06 GMT

തിരുവനന്തപുരം: ബന്ധുനിമയനത്തില്‍ മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച്‌ സംസ്ഥാന സര്‍ക്കാര്‍. കീഴ് കോടതിയില്‍ നിന്ന് ഉത്തരവുണ്ടായാല്‍ ഉടന്‍ മന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കൊവിഡ് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം മന്ത്രി എ കെ ബാലനാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. കെ എം മാണി ഉള്‍പ്പടെ ഡപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. യോഗ്യതയുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‌നമെന്നും എ കെ ബാലന്‍ വ്യക്തമാക്കി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജലീല്‍ സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

സി പി എമ്മിന്റെ പൂര്‍ണ പിന്തുണയോടെയാണ് ജലീല്‍ ഹൈക്കോടതിയിലേക്ക് നീങ്ങുന്നത്. മദ്ധ്യവേനല്‍ അവധിക്കായി ഹൈക്കോടതി അടച്ചതിനാല്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ പരിമിതികളുണ്ട്. പതിമൂന്നാം തീയതി മാത്രമാണ് ഇനി ഹൈക്കോടതി സിറ്റിംഗ് ഉളളത്. ഇതോടെയാണ് ഹര്‍ജി അവധിക്കാല ബെഞ്ചിന് മുമ്ബാകെ എത്തിക്കാനുളള നീക്കം ജലീല്‍ നടത്തുന്നത്.അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ജലീലിന് എതിരെ ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News