സംസ്ഥാനത്തെ കൊറോണ സ്ഥിതി ഗുരുതരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കിൽ നടപടി വിശദീകരിക്കാൻ സർക്കാരിനോട് ഹൈക്കോടതി

സംസ്ഥാനത്തെ കൊറോണ സാഹചര്യം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി. വർദ്ധിച്ചു വരുന്ന രോഗവ്യാപനം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കണമെന്ന് ആശ്യപ്പെട്ടുള്ള…

By :  Editor
Update: 2021-04-30 03:39 GMT

സംസ്ഥാനത്തെ കൊറോണ സാഹചര്യം അതീവ ഗുരുതരമാണെന്ന് ഹൈക്കോടതി. വർദ്ധിച്ചു വരുന്ന രോഗവ്യാപനം മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് കുറയ്ക്കണമെന്ന് ആശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കും .

കൊറോണ ചികിത്സയുടെ മറവിൽ കൊള്ളനടത്തുന്ന സർക്കാർ ആശുപത്രികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഹർജി പൊതു താത്പര്യ സ്വഭാവമുള്ളതായി നിരീക്ഷിച്ച കോടതി വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് സർക്കാരിനോട് ആരാഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കൊറോണ രോഗിയുടെ അനുഭവം കൂടി പരാമർശിച്ചായിരുന്നു കോടതി നടപടി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയെന്ന് അറിയിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

കൊറോണയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം തന്നെ സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ നിരക്ക് സംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് .നിരക്ക് കുറയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളുമായി വീണ്ടും ചർച്ച നടത്തുമെന്നും സർക്കാർ വ്യക്തമാക്കി.

Tags:    

Similar News