കൊവിഡ് ഭീഷണിയിൽ ലോകം ; ചൈനയിൽ സംഗീതോത്സവം
ലോകം കൊവിഡിന്‍റെ രണ്ടാം വ്യാപനം ഭീതിയോടെ നേരിടുമ്പോൾ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. വൈറസിന്റെ ആരംഭ സ്ഥലമായ ചൈനയിലെ വുഹാനിലാണ് ആഘോഷം. …
;By : Editor
Update: 2021-05-08 01:39 GMT
ലോകം കൊവിഡിന്‍റെ രണ്ടാം വ്യാപനം ഭീതിയോടെ നേരിടുമ്പോൾ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്.
വൈറസിന്റെ ആരംഭ സ്ഥലമായ ചൈനയിലെ വുഹാനിലാണ് ആഘോഷം. വുഹാൻ സംഗീതോത്സവത്തിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്.പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിയിലൂടെ പുറത്തുവന്നത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് ജനക്കൂട്ടം ഈ സംഗീതോത്സവത്തിൽ എത്തിയത്. ചൈനയില്‍ കൊവിഡിനെ പിടിച്ചുകെട്ടാനായെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.