ഹമാസിന്റെ കൊടും ക്രൂരത ; ഇസ്രായേലിലേക്ക് ഒരു മിനുട്ടിൽ ഒരു റോക്കറ്റ് " റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു" ഇസ്രായേലില്‍ നിന്നുമുള്ള നടുക്കുന്ന വീഡിയോ പങ്കുവച്ച്‌ മലയാളി യുവാവ്

ഇസ്രായേൽ .പൗരന്മാരെ  കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ടു പലസ്തീൻ ഭീകര സംഘടനയായ ഹമാസ് റോക്കറ്റാക്രമണം  തുടങ്ങി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഹമാസിന്റെ ആക്രമണം. ഫ്ലാറ്റുകളും ജനവാസ കേന്ദ്രങ്ങളും തകർത്തു.…

;

By :  Editor
Update: 2021-05-11 13:19 GMT

ഇസ്രായേൽ .പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ടു പലസ്തീൻ ഭീകര സംഘടനയായ ഹമാസ് റോക്കറ്റാക്രമണം തുടങ്ങി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഹമാസിന്റെ ആക്രമണം. ഫ്ലാറ്റുകളും ജനവാസ കേന്ദ്രങ്ങളും തകർത്തു. ഇസ്രയേലിനെ നശിപ്പിക്കുകയാണ് പലസ്തീൻ ഭീകര സംഘടനയുടെ ലക്‌ഷ്യം. കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ റോക്കറ്റാക്രമണം ഇപ്പോളും തുടരുകയാണ്. മിനിറ്റിൽ ഒന്ന് വെച്ച് ഗാസയിൽ നിന്ന് തൊടുത്തു വിടുന്ന റോക്കറ്റുകൾ വൻ നാശ നഷ്ടങ്ങൾ വരുത്തി വെച്ചിട്ടുണ്ട്. അതിനിടെ ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ ഇസ്രയേല്‍ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായാണ് വിവരം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ജീവനക്കാരി ഇസ്രയേലില്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

Full View

സൗമ്യ താമസിച്ചിരുന്ന വീട്ടില്‍ ഫോണ്‍ ചെയ്തു നില്‍ക്കവെ റോക്കറ്റ് പതിക്കുകയായിരുന്നു. ജനലിലൂടെയാണ് റോക്കറ്റ് പതിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.അഞ്ചാം നിലയുടെ മുകളില്‍ വീടിനുള്ളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം. രണ്ടുവീടുകളിലായാണ് റോക്കറ്റ് പതിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൗമ്യക്ക് മാരമായി പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കെട്ടിടത്തിന്റെ താഴെയുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Tags:    

Similar News